കുവൈത്തിൽ പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി : കുവൈത്ത് ഓയിൽ കമ്പനിക്കായി (കെ‌ഒ‌സി) രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ രണ്ട് പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തിയതായി കുവൈത്ത് എണ്ണ മന്ത്രിയും വൈദ്യുതി, ജലമന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസ് അറിയിച്ചു. ഗ്രേറ്റ് ബർഗൻ ഫീൽഡിന്റെ വടക്കൻ ഭാഗത്തേക്കുള്ള വിപുലീകരണം കണ്ടെത്തിയതിനു പുറമേയാണിത്.ആദ്യത്തെ കണ്ടെത്തൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വയലിലും രണ്ടാമത്തേത് വടക്കൻ കുവൈത്തിലെ അൽ ഖാഷാനിയയിലും ആണെന്നും മന്ത്രി അൽ ഫാരിസ് പറഞ്ഞു.
കുവൈത്തിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അറിയപ്പെടാതെ കിടന്ന വലിയ എണ്ണ ശേഖരമാണിത് ആയതിനാൽ ഈ കണ്ടെത്തലിന് വലിയ സാമ്പത്തിക പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ‌ഒ‌സിയുടെ 2040 പദ്ധതി പ്രകാരം എണ്ണ ശേഖരം, ഉൽപാദന ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് നേരിട്ട് സംഭാവന നൽകാൻ ഇതിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.