കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 112 പേർക്ക്

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് 79 ഇന്ത്യക്കാർ ഉൾപ്പെടെ 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 855 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ ഇന്ന് രോഗമുക്തരായ ആറ് പേര്‍ ഉള്‍പ്പെടെ 111 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ചികിത്സയിലുള്ള 743 പേരില്‍ 21 പേർ ഐസിയുവിലാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു. കൊറോണ വ്യാപനം പ്രതിരോധിക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ഓരോദിവസവും ഉയർന്നു വരികയാണ്. ഇതിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നു എന്നതാണ് ആശങ്ക ഉയർത്തുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ച 112 ൽ 109 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.