ഓസ്ട്രിയൻ കുടുംബത്തെ മരണത്തിൽ നിന്ന് കരകയറ്റുന്ന സൗദി പൗരൻ്റെ വീഡിയോ വൈറൽ

0
200

ഓസ്ട്രിയയിൽ സുഹൃത്തുക്കൾക്കൊപ്പം സന്ദർശനത്തിന് എത്തിയ സൗദിയുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. ഓസ്ട്രിയയിലെ ഹാൾസ്റ്റാറ്റ് ഗ്രാമത്തിന് സമീപമുള്ള തടാകത്തിൽ ഒരു ചെറിയ പെൺകുട്ടിയും മറ്റൊരാളും വീണ് മുങ്ങുന്നത് കണ്ട സൗദി സ്വദേശി ഉടനടി തടാകത്തിലേക്ക് എടുത്തുചാടി. ഇയാൾക്ക് തൊട്ടു പുറകെ സഹായവുമായി മറ്റു രണ്ടു സുഹൃത്തുക്കളും എത്തി. തടാകത്തിൽ വീണവരെ രക്ഷപ്പെടുത്തി.
ഈ സമയം തടാകക്കരയിൽ വച്ച് മറ്റാരോ സംഭവം മൊബൈലിൽ ചിത്രീകരിക്കുകയും പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയുമായിരുന്നു. വെള്ളത്തിൽ വീണവരുടെ നിലവിളി കേട്ട ഉടൻ മറ്റൊന്നും ചിന്തിക്കാതെ തടാകത്തിലേക്ക് എടുത്തുചാടി. എന്നും സ്വന്തം മകളെ അതേ അവസ്ഥയിൽ സങ്കൽപ്പിച്ചു, അവരെ രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും പേരു വെളിപ്പെടുത്താത്ത യുവാവ് പറഞ്ഞു.