കുവൈത്ത് സൈന്യത്തിൽ 200 വനിതാ കേഡറ്റുകളെ നിയമിക്കും

കുവൈത്ത് സിറ്റി: 200 വനിതാ കേഡറ്റുകളെ കുവൈത്ത് സൈന്യത്തിൽ ഉൾപ്പെടുത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മൊബിലൈസേഷൻ തലവൻ കേണൽ താരിഖ് അൽ സബർ അറിയിച്ചു. ഇതിൽ 150 പേർ അമീരി ഗാർഡിന് കീഴിലായിരിക്കും ഇവർക്ക് മൂന്ന് മാസത്തെ പ്രത്യേക പരിശീലനവും നൽകും.50 പേരെ സായുധ സേനയുടെ മെഡിക്കൽ സേവന മേഖലയിൽ വിന്യസിക്കും. ഇവർക്ക് 1 മാസത്തെ പരിശീലനവും നൽകും.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം, സുരക്ഷാ, മെഡിക്കൽ കമ്മിറ്റികൾ അപേക്ഷകൾ പരിശോധിച്ചതിന് ശേഷം അഭിമുഖത്തിനായി വിളിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്.