തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി എട്ടാം തീയതി മുതൽ ആരംഭിക്കും. ഈ മാസം 15 നാണ് ബജറ്റ് അവതരിപ്പിക്കുക. സമ്മേളനത്തിനായി സഭ വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്തു. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത്.
ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ധനമന്ത്രി തോമസ് ഐസക് ആഴ്ചകൾക്ക് മുമ്പേ തുടങ്ങിക്കഴിഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിലെ നിര്‍ദ്ദേശങ്ങൾ കൂടി കണക്കിലെടുത്താവും ബജറ്റ് അവതരണമെന്നാണ് റിപ്പോർട്ടുകൾ.