മലപ്പുറം:മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കടുത്തുള്ള ദേശീയപാതയുടെ ഒരു ഭാഗം വീണ്ടും ഇടിഞ്ഞ് താഴ്ന്നു. വലിയപറമ്പിൽ അഴുക്കുചാല്‍ കടന്നുപോകുന്ന ഭാഗത്താണ് റോഡ് തകർന്നത്. ഈ സ്ഥലം കൂരിയാട്ട് നിന്ന് 4 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ഈ പാതയിലെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. സർവീസ് റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ ഓടിക്കുന്നത്.
കൂരിയാട്ട് പാലം നിർമ്മിച്ച അതേ കമ്പനിയാണ് ഈ റോഡ് വിഭാഗത്തിന്റെ നിർമ്മാണവും നിർവ്വഹിച്ചത്. ദേശീയപാത ആറുവരിയാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തിയ ഭാഗത്തെ റിട്ടെയ്നിംഗ് വാൾ (ഭിത്തി) വിള്ളലുകളോടെ കാണപ്പെട്ടിരുന്നു. സ്ഥലം മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. കൂരിയാടിന്റെ തുടര്‍ച്ചയാണ് വലിയപറമ്പിലേതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊട്ടി വീണില്ല എന്നെ ഉള്ളൂ. പൊട്ടലിന്റെ ആദ്യ സ്റ്റേജാണ് തറയാണ് ഇരുന്നത്. കേരളം ഒട്ടാകെ വിള്ളല്‍ ഉണ്ട്. അശാസ്ത്രീയ ഡിസൈന്‍ ആണെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്. റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട് – അദ്ദേഹം വ്യക്തമാക്കി. കൂരിയാട് പാലം വേണ്ടി വരുമെന്നും എന്ത് വേണം എന്ന് പറയേണ്ടത് അവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.