“നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അനാവശ്യം; വരുത്തി വെച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നു” – രാജീവ് ചന്ദ്രശേഖർ

0
24

മലപ്പുറം:നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വീണ്ടും ആവർത്തിച്ചു. ഈ തെരഞ്ഞെടുപ്പ് വിളിച്ചുവരുത്തിയവരാണ് വീണ്ടും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാർത്ഥികൾ നിലമ്പൂരിൽ മത്സരിക്കുന്നുണ്ട്. എൽഡിഎഫ്, യുഡിഎഫ്, എസ്ഡിപിഐ, പി.വി. അൻവർ എന്നിവർ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപും ഈ തെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചിരുന്നു. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ എൻഡിഎ ആ വെല്ലുവിളി സ്വീകരിച്ചുവെന്നും, വികസിത കേരളം – വികസിത നിലമ്പൂ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.

അന്തിമ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. പി.വി. അൻവർ മത്സരത്തിൽ തുടരുമോ എന്ന് ഇന്ന് വ്യക്തമാകും. തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പക്ഷം അദ്ദേഹത്തിന് ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ട് തവണയും പി.വി. അൻവർ വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

പെരിന്തൽമണ്ണ സബ് കളക്ടർ ഇതുവരെ 18 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രിക daടക്കം ഏഴ് പത്രികകൾ തള്ളിയിട്ടുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയുടെ സ്ഥാനാർത്ഥിയായി അൻവറിന് മത്സരിക്കാൻ അനുവാദമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശമനുസരിച്ചാണ് പത്രിക പിൻവലിച്ചത്. സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് പത്രിക തള്ളപ്പെട്ടത്.