കൊറോണ പരിശോധന നിരക്കുകൾ വീണ്ടും കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പരിശോധനകള്‍ക്കുള്ള നിരക്ക് വീണ്ടും കുറച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഇതിനാലാണ് പരിശോധനാ നിരക്കുകള്‍ വീണ്ടും കുറച്ചത്.സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്

പുതിയ നിരക്ക് അനുസരിച്ച്,
ആര്‍ടിപിസിആര്‍ (ഓപ്പണ്‍) – 1500 രൂപ എക്സ്പേര്‍ട്ട് നാറ്റ് – 2500 രൂപ
ട്രൂ നാറ്റ് -1500 രൂപ
ആര്‍ടി-ലാമ്പിന് – 1150 രൂപ
റാപ്പിഡ് ആന്റിജന്‍ – 300 രൂപ
ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്.

ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു.