കോവിഡിനെ പ്രതിരോധിക്കാൻ കുവൈത്ത് ഇറക്കുമതി ചെയ്തത് 2.7 ബില്യൺ ഡോളറിന്റെ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും

കുവൈത്ത് സിറ്റി: കൊറോണ പ്രതിസന്ധി ഘട്ടത്തിൽ, അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങൾക്കുമായി കുവൈത്ത് ചിലവിട്ടത് ഏകദേശം 831 ദശലക്ഷം ദിനാർ (2.7 ബില്യൺ ഡോളർ) . 2020-ൽ രാജ്യം 465.3 ദശലക്ഷം ദിനാറും 2021-ലെ ആദ്യ 9 മാസങ്ങളിൽ 365.7 ദശലക്ഷം ദിനാറും ചെലവഴിച്ചു.ജൂലൈ ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെ കുവൈറ്റ് 111.4 ദശലക്ഷം കുവൈറ്റ് ദിനാറിന്റെ മരുന്ന് ഇറക്കുമതി ചെയ്തതായി ഒരു പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു, ഇത് 2021 ആദ്യ പാദത്തിൽ 133.67 ദശലക്ഷം ദിനാറും ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ 120.68 ദശലക്ഷം ദിനാറുമായി.