മകൾക്ക് സ്ക്രീൻജീവിതം വിലക്കി സുക്കർബർഗ് 

 

ഫെയ്സ് ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് തന്റെ മകൾ മാക്സിമ ഫോൺ ഉപയോഗിക്കുന്നത് വിലക്കുന്നു. മകൾക്ക് സോഷ്യൽ മീഡിയയോ കമ്പ്യൂട്ടർ ഗെയിമുകളോ പോലും അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

230 കോടി ജനങ്ങളാണ് സുക്കർബർഗിന്റെ ഫെയ്സ് ബുക്കിൽ സജീവമായിട്ടുള്ളത്.

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സും മക്കളുടെ സ്ക്രീൻ ജീവിതത്തിന് വിലക്കേർപ്പെടുത്തിയത് നേരത്തേ വാർത്തയായിരുന്നു. ടി.വി പോലും കാണാനനുവദിച്ചിരുന്നില്ലത്രേ. തലച്ചോറിന്റെ വളർച്ചയുടെ ഏറ്റവും പ്രധാന ഘട്ടമായ ബാല്യത്തിൽ സ്ക്രീൻ അഡിക്ഷൻ സംഭവിക്കുന്നത് കുട്ടികളുടെ ഭാവനാശക്തിയെ ദോഷകരമായി ബാധിക്കും എന്നതാണ് ഇതിന് കാരണം.

ഐ.ടി ഹബായ സിലിക്കൺ വാലിയിൽ ജോലി ചെയ്യുന്ന ടെക്കികൾ ഏറെയും പേരന്റിങ്ങിൽ മക്കളുടെ സ്ക്രീൻ ജീവിതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്ന് പറയപ്പെടുന്നു.