കുവൈത്ത്: താമസസ്ഥലത്തിന് മുന്നിൽ വഴക്കടിച്ച ഭാര്യാഭർത്താക്കന്മാർ പരിധി വിട്ടതോടെ പോലീസ് ഇടപെട്ട് കസ്റ്റഡിയിലെടുത്തു, അൽ റായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഭാര്യ തന്നെ വളരെ ചെറിയ കാര്യങ്ങൾ കൂടി പറഞ്ഞ് ഉപദ്രവിക്കയാണെന്ന് മാത്രമല്ല ചൂലെടുത്ത് തല്ലി എന്നും പരാതിപ്പെട്ടു. ഭർത്താവ് തന്നെ ദേഹോപദ്രവം ചെയ്‌തെന്ന് പറഞ്ഞ ഭാര്യ അയൽക്കാരോട് സഹായം ചോദിച്ചെങ്കിലും ആരും തന്നെ ഇടപെട്ടില്ല. പോലീസ് എത്തുമ്പോഴും ഭാര്യ ചൂൽ താഴത്ത് വെച്ചിട്ടുണ്ടായിരുന്നില്ല.

അൽ റായി കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.