അനക്കമറ്റ് കിടന്ന വാട്‌സാപ്പ് തിരിച്ചെത്തി

ഉച്ചയ്ക്ക് 12.30 ഓടെ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാട്‌സാപ്പ് ഹാങ്ങായിരുന്നു. വാട്ട്സ്ആപ്പ് തകരാറിനെക്കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട്  രണ്ടേകാലോടെ ആപ്പ്പ്രവർത്തനം പുനരാരംഭിച്ചു .മുന്‍കാലങ്ങളിലേത് പോലെ വാട്ട്സ്ആപ്പിന്റെ തകരാര്‍ നേരിട്ട് ട്വിറ്ററില്‍ ‘#Whatapp’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായിരുന്നു