അപ്പോയിൻ്റ്മെൻ്റ് എടുക്കാതെ ആരും ബയോമെട്രിക് സെൻ്ററുകളിലേക്ക് വരരുതെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: ബയോമെട്രിക് ഫിംഗർപ്രിൻ്റിംഗിനായി മുൻകൂർ അപ്പോയിൻ്റ്‌മെൻ്റുകളില്ലാതെ പ്രവാസികൾ എത്തിയത് തിരക്കിന് ഇടയാക്കി . നിയുക്ത കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് മെറ്റാ വെബ്‌സൈറ്റ് വഴിയോ സഹേൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ അപ്പോയിൻ്റ്മെൻ്റ്  എടുക്കണം എന്ന്  ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് അഭ്യർത്ഥിച്ചു.