ഐ എം സി സി കുവൈത്ത് കമിറ്റി കബ്ദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഐ എം സി സി കുവൈത്ത് കമിറ്റി കബ്ദിൽ വിവിധ രാജ്യക്കാരായ തൊഴിലാളികൾകൊപ്പം നടത്തിയ ഇഫ്താർ സംഗമം നാഷണൽ ലീഗ് സംസ്ഥാന സെക്രെട്ടറി സത്താർ കുന്നിൽ ഉൽഘടനം ചെയ്തു.

ഇസ്ലാമിന്റെ വിശാലമായ സാഹോദര്യ കാഴ്ചപാടും മനുഷ്യ സ്നേഹവും ആണ് ഇത്തരം പരിപാടികൾ കൊണ്ട് മുൻപോട്ട് വെക്കുന്നത് എന്ന് സത്താർ കുന്നിൽ ഉൽഘടന പ്രസംഗത്തിൽ പറഞ്ഞു ഐ എം സി സി കുവൈത്ത് പ്രസിഡന്റ്‌ ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു, വിവിധ സംഘടന നേതാക്കൾ ആയ മുനീർ കുണിയ, ഫൈസൽ സി എച്, അബ്ദുള്ള കടവത്ത്, ഫായിസ് ബേക്കൽ, ജലീൽ അരിക്കാടി,സിദ്ധിഖ് ശർക്കി, അൻസാർ ഓർച്ച എന്നിവർ പ്രസംഗിച്ചു, മുനീർ തൃക്കരിപ്പൂർ സ്വാഗതവും, സഫാജ് പടന്നക്കാട്, നന്ദിയും പറഞ്ഞു.