ജനുവരി 1 മുതൽ 11 വരെയുള്ള കാലയളവിൽതൊഴിൽ കരാർ പുതുക്കുന്നത് നിർത്തി വയ്ക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ തൊഴിൽ കരാർ പുതുക്കുന്നത് നിർത്തി വയ്ക്കാൻ മാനവവിഭവശേഷി സമിതി തീരുമാനിച്ചു. ജനുവരി 1 മുതൽ 11 വരെയുള്ള കാലയളവിലാണിത്. സമിതിയുടെ പ്രവർത്തനം പുതിയ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക്‌ മാറുന്നതിൻ്റെ ഭാഗമായാണു നടപടി.
ആയതിനാൽ ഇക്കാലയളവിൽ കാലാവധി അവസാനിക്കുന്ന തൊഴിൽ കരാറുകൾ ഇതിനു മുമ്പായി പുതുക്കുവാൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.നിലവിലെ സംവിധാനം ജനുവരി 12 മുതൽ പൂർണ്ണമായും നിർത്തലാക്കി പകരം ഏറ്റവും എളുപ്പവും നൂതനവുമായ സംവിധാനത്തിലേക്ക്‌ നടത്തുന്നതാണു. നിലവിൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ ഫയൽ നമ്പർ പുതിയ സംവിധാനത്തിൽ വരുമ്പോൾ മാറുന്നതാണ്. നടപ്പിലാക്കാൻ പോകുന്ന സംവിധാനം വഴി തൊഴിലുടമകൾക്ക് പുതിയ ഫയൽ നമ്പറുകളെക്കുറിച്ച് അന്വേഷിക്കാൻ കഴിയുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.