കുവെെറ്റ് സിറ്റി: പണം വെച്ച് ചൂതാട്ടം നടത്തിയ 15 പ്രവാസികൾ കുവൈത്തിൽ പിടിയിൽ. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അഹ്‍മദി ഏരിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും മറ്റ് സാധനങ്ങളുമെല്ലാം പോലീസ് പിടിച്ചെടുത്തു.
എന്നാൽ ഇവർ ഏത് രാജ്യക്കാർ ആണ് എന്നോ മറ്റു വിരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കെെമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.





























