ഇന്ത്യയ്ക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി

0
25

അടിയന്തര ഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം ഇബ്രാഹിം അൽ നജിം.  അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെട്ട്  ഒരോ വിഷയങ്ങളിലും  നിരുപാധിക സഹായസഹകരണം ആണ് ഇന്ത്യ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.’  ഇന്ത്യ-കുവൈറ്റ് ബന്ധങ്ങളും മാനുഷിക സഹകരണവും’ എന്ന വിഷയത്തിൽ തിലോത്തമ ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര ചർച്ച പരിപാടിയിൽ ഓൺലൈനായി   പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിൻ്റെ  ഒന്നാം തരംഗ സമയത്ത് പ്രതിസന്ധിയിൽ അകപ്പെട്ട കുവൈത്തിന് കൈത്താങ്ങായി ഇന്ത്യ തുടക്കം മുതൽ തന്നെ നിലകൊണ്ടു. നിരവധി ആരോഗ്യ പ്രവർത്തകരെയാണ് ഇന്ത്യ കുവൈറ്റിലേക്ക് അയച്ചത് . അതോടൊപ്പം 200000 ഡോസ് പ്രതിരോധ വാക്സിനും കുവൈത്തിലേക്ക് എത്തിച്ചു നൽകിയതായും അംബാസിഡർ പറഞ്ഞു.

രണ്ടാം കോവിഡ തരംഗത്തിൻ്റെ സാഹചര്യത്തിൽ ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ  കുവൈത്ത് സർക്കാർ അടിയന്തര യോഗം ചേരുകയും ഇന്ത്യക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ തീരുമാനിക്കുകയും ചെയ്തു , ഇതിൻറെ ഭാഗമായാണ് ഓക്സിജൻ അടക്കമുള്ള അടിയന്തര മെഡിക്കൽ സാമഗ്രികൾ പ്രത്യേക ആകാശ പാതയിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചു നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.