ഇന്ത്യൻ എംബസിയുടെ പുതിയ കോൺസുലർ ആപ്ലിക്കേഷൻ സെൻ്റർ ജഹ്‌റയിൽ തുറന്നു

0
50

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക  ജഹ്‌റയിലെ  കോൺസുലർ ആപ്ലിക്കേഷൻ സെൻ്റർ  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയായ ബിഎൽഎസ് ഇൻ്റർനാഷണലാണ് പുതിയ കേന്ദ്രത്തിലും പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.   കുവൈറ്റിലെ നാലാമത്തെ ഐസിഎസി ആണ് ജഹ്‌റയിലെത്. മറ്റ് സെൻ്ററുകൾ  കുവൈത്ത് സിറ്റി, ഫഹാഹീൽ, ജിലീബ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നു.