കഴിഞ്ഞ 14 മാസത്തിനിടെ കുവൈത്തിൽ നടന്നത് 30 കൊലപാതകങ്ങൾ

കുവൈത്ത് സിറ്റി: കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ മാത്രം കുവൈത്തിനെ നടുക്കിയ 2 കൊലപാതക വാർത്തകളാണ് പുറത്തുവന്നത്.  ദോഹ നഗരപ്രാന്തത്തിൽ രണ്ട് പെൺമക്കൾ ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതും ഇന്ത്യക്കാരൻ മൂന്നംഗ സ്വദേശി കുടുംബത്തെ കൊലപ്പെടുത്തിയതും. ഇത്തരം അക്രമസംഭവങ്ങളിൽ  ഭയാനകമായ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ, അതായത് 2021 ജനുവരി മുതൽ 2022  ഫെബ്രുവരി വരെ 30 ആസൂത്രിത കൊലപാതകങ്ങളാണ് കുവൈറ്റിൽ നടന്നത് എന്നാണ് കണക്കുകൾ. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്ക് വളരെ ഉയർന്നതാണ്. അതേസമയം,    ബഹുഭൂരിപക്ഷം കുറ്റവാളികളെയും സമയബന്ധിതമായി അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുന്നതിൽ നിയമപാലകർ അശ്രാന്തം പരിശ്രമിക്കുന്നുണ്ട് .