കോട്ടക്കൽ കെ.എം.സി.സി. ഇഫ്താർ സംഗമം സംഘടിപ്പിച്ചു:

 

കുവൈത്ത് സിറ്റി:

കുവൈത്ത് കെ.എം.സി.സി. കോട്ടക്കൽ മണ്ഡലം  കമ്മറ്റിയുടെ   ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ മണ്ഡലം പ്രസിഡണ്ട് ഷമീർ വളാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മുൻ കെ.എം.സി.സി പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ഉസ്താദ് ജിഷാദ് യമാനി റമദാൻ സന്ദേശം നൽകി.  സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ റസാഖ് പേരാമ്പ്ര, മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡണ്ട് ഹമീദ് മൂടാൽ ആശംസകളർപ്പിച്ച് സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, മറ്റു ഭാരവാഹികളായ  എം.ആർ.നാസർ,സിറാജ് എരഞ്ഞിക്കൽ,എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എഞ്ചി.മുഷ്താഖ്, മലപ്പുറം ജില്ലാ കെ.എം.സി.സി. ആക്ടിംഗ് ജനറൽ സെക്രട്ടറി ഇല്യാസ് വെന്നിയൂർ, ട്രഷറർ അയ്യൂബ്‌ പുതുപ്പറമ്പ്, അഷ്റഫ് സബ് ഹാൻ, മുജീബ് മൂടാൽ, അജ്മൽ വേങ്ങര സംബന്ധിച്ചു. മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് കോട്ടക്കൽ,സത്താർ ചെല്ലൂർ , നിസാർ വാക്കയിൽ, സൈഫുദ്ധീൻ കപ്പൂരത്ത് ,മുനീർ കുറ്റിപ്പുറം എന്നിവർ ഇഫ്താർ നിയന്ത്രിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ സ്വാഗതവും ഹുസൈൻ മാറാക്കര നന്ദി പറഞ്ഞു.

(ഉസ്താദ് ജിഷാദ് യമാനി റമദാൻ സന്ദേശം നൽകുന്നു.)