നാം നേടിയെടുത്ത സ്വാതന്ത്ര്യവും സമത്വവും മുറുകെപിടിക്കുക: അൻവർ സഈദ്

കുവൈത്ത് സിറ്റി: ഫർവാനിയ കെ.ഐ.ജി സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നമ്മുടെ ഇന്ത്യ മതേതര ഇന്ത്യ എന്ന തലക്കെട്ടിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡണ്ട് സീ.പി.നൈസാം അധ്യക്ഷത വഹിച്ച പരിപാടിയിൽ അൻവർ സഈദ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. സവർണ്ണ ജന്മിമാർ അല്ലാത്ത മറ്റാരെയും മനുഷ്യരായി പോലും പരിഗണിക്കാത്ത, അവർക്ക് പോരത്വം മാത്രമല്ല അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും അനുവദിക്കപ്പെടാത്ത, തീണ്ടാപ്പാട് അകലെ മാറിനിന്ന് ഓച്ചാനിച്ചു ജീവിക്കേണ്ടിവരുന്ന, വര്ണാശ്രമ ധർമത്തിൽ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥ തിരികെ കൊണ്ടു വരികയാണ് സംഘപരിവാർ ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷ്യം വെക്കുന്നത്. അതിനാൽ സി എ എം യും എൻ ആർ സി യും പ്രത്യക്ഷത്തിൽ ഇപ്പോൾ മുസ്ലിം വിരുദ്ധമാണെന്ന് തോന്നാമെങ്കിലും അത് സവർണ്ണ തമ്പുരാക്കന്മാർ അല്ലാത്ത, എല്ലാ വിഭാഗത്തിലും പെട്ട എല്ലാവർക്കും എതിരെയുള്ള ഉള്ള നീക്കമാണെന്ന് തിരിച്ചറിയണം എന്നു അദ്ദേഹം സൂചിപ്പിച്ചു. തുടർച്ചയായ നവോത്ഥാന മുന്നേറ്റങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും സമത്വവും നൂറ്റാണ്ടുകൾ പുറകിലേക്ക് കൊണ്ടുപോകാനുള്ള, അതിലൂടെ നാട്ടിൽ തീരാത്ത അസ്വസ്ഥതകളും അസ്വരസ്വങ്ങളും കലഹങ്ങളും വിതക്കാനുള്ള, അതിലൂടെ തങ്ങളുടെ ജന വിരുദ്ധ ദേശ വിരുദ്ധ നങ്ങളെയും പകൾകൊല്ലകളെയും മൂടി വെക്കാനുള്ള ആസൂത്രിത ശ്രമത്തെ നാം ഒന്നിച്ചു നിന്ന് ഒന്നായി ചെറുത്തു തോൽപ്പിക്കണം എന്നും അദ്ദേഹം ഓർമപ്പെടുത്തി.

സൗഹൃദവേദി പ്രസിഡണ്ട് സുന്ദരൻ നായർ സ്വാഗതം പറഞ്ഞ പരിപാടിയിൽ അബ്ദുൽ റസാഖ് നദ് വി, ചന്ദ്രബാബു, പൗളി, ഫിറോസ് ഹമീദ്, സാജിദ്, മുഹമ്മദ് അലി, ഷുക്കൂർ വടക്കേക്കാട്, ഇബ്രാഹിം കബീർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ യൂ.അഷ്റഫ് നന്ദി പറഞ്ഞു.