ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്)  ലോഗോ ഡിസൈനിംഗ് മത്സരവും സ്ലോഗൻ രചന മത്സരവും

0
23

 

 

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വിജയകരമായ 15-ാം  പ്രവർത്തന വർഷത്തിലേക്കു ചുവടുവെക്കുകയാണ്. വിജയകരമായ ഈ യാത്രയിലെ  നമ്മുടെ നാഴികക്കല്ല് ആഘോഷിക്കാൻ ഈ വർഷത്തിൽ, ലോഗോ ഡിസൈനിംഗ് മത്സരവും ആകർഷകമായ ഫോക്ക് സ്ലോഗൻ രചന മത്സരവും സംഘടിപ്പിക്കുന്നു. ഇതിൽ  പങ്കെടുക്കുവാൻ കുവൈത്തിലെ പൊതു സമൂഹത്തെ  ഞങ്ങൾ ഹൃദയപൂർവം  ക്ഷണിക്കുന്നു. ലോഗോ ഡിസൈനിംഗ് & സ്ലോഗൻ  രചന മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുവൈറ്റിലെ കലാകാരന്മാരോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

15-ാം വർഷത്തെ ആഘോഷത്തിന് കീഴിലുള്ള എല്ലാ പരിപാടികൾക്കും ഫോക്ക് ലോഗോയ്‌ക്കൊപ്പം ഈ  മത്സരങ്ങളിൽ  വിജയിക്കുന്ന ലോഗോയും വിജയിക്കുന്ന സ്ലോഗനും ഉപയോഗിക്കും.

മത്സരത്തിനുള്ള നിയമങ്ങൾ:-

  1. സർഗ്ഗാത്മകതയുള്ള ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.
  2. സ്ലോഗൻ അഞ്ച് വാക്കുകളിൽ കവിയരുത്.
  3. ലോഗോയും  സ്ലോഗനും കുവൈറ്റ് മന്ത്രാലയത്തിന്റെ നിയമങ്ങൾക്ക് അനുസൃതമായിരിക്കണം.
  4. പങ്കെടുക്കുന്നവർ അവരുടെ ലോഗോ ഡിസൈനുകളും സ്ലോഗനുകളും  ചുവടെ നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.

fokegen.sec@gmail.com,

president@friendsofkannur.com

  1. ലോഗോയും സ്ലോഗനും  സമർപ്പിക്കാനുള്ള അവസാന തീയതി 30-01-2020.  അവസാന തീയ്യതിക്ക് ശേഷം എൻ‌ട്രികളൊന്നും സ്വീകരിക്കുന്നതല്ല.
  2. ഡിസൈൻ റോ കോപ്പി ഫോർമാറ്റിൽ സമർപ്പിക്കുക (അതായത് ഫോട്ടോഷോപ്പ് / കോൾ ഡ്രോ / അഡോബ് ആപ്ലിക്കേഷനുകൾ & ജെപിഇജി ഫോർമാറ്റും (മിഴിവ് – കുറഞ്ഞത് 300 ഡിപിഐ)
  3. മത്സര വിജയിക്ക്  ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
  4. കൂടുതൽ വിവരങ്ങൾക്ക് ഫോക്ക് വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും പരിശോധിക്കുക.

 

http://friendsofkannur.com/

https://www.facebook.com/FokeKuwait/

കൂടുതൽ വിവരങ്ങൾക്ക് : – 66036777, 99641201