15 കുവൈത്ത് സർക്കാർ ഏജൻസികൾ 100% ജീവനക്കാരുമായി പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നു

0
15

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏജൻസികൾ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുക . കൊറോണ വൈറസിനെതിരെ പൗരന്മാർക്കും താമസക്കാർക്കും  വലിയതോതിൽ വാക്സിൻ നൽകിയ സാഹചര്യത്തിലാണ്, സർക്കാർ ഏജൻസികൾ അവരുടെ ജീവനക്കാരെ പൂർണ്ണ ശേഷിയിലേക്ക്   തിരികെ കൊണ്ടുവരാൻ  നടപടികൾ ആരംഭിച്ചത് എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ്, വിദ്യാഭ്യാസ മന്ത്രാലയം , നീതിന്യായ മന്ത്രാലയം , വിദേശകാര്യമന്ത്രാലയം , സിവിൽസർവീസ് ബ്യൂറോ, ഓയിൽ ട്രാൻസ്പോർട്ടേഷൻ,ഫിനാൻസ് കൺട്രോളർ അതോറിറ്റി, തുടങ്ങി പതിനഞ്ചോളം ഓളം സർക്കാർ സംവിധാനങ്ങൾ ആണ്  പൂർണ്ണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിന്  അനുമതി നേടിയത്.

നിക്ഷേപ പ്രമോഷൻ അതോറിറ്റിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശതമാനം 75 ശതമാനവും ഓഡിറ്റ് ബ്യൂറോയിൽ 80 ശതമാനവും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ 70 ശതമാനവും എത്തി. മെയ് 10 ന് നടന്ന യോഗത്തിൽ ആവശ്യങ്ങൾക്കനുസരിച്ച് സർക്കാർ ഏജൻസികളിലെ തൊഴിലാളികളുടെ ശതമാനം വർദ്ധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർവീസ് ബ്യൂറോയുമായി ഏകോപനം നടത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു :.