10000 ത്തോളം പ്രവാസികളുടെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചില്ല

കുവൈത്ത് സിറ്റി: വാക്സിൻ സ്വീകരിച്ച സാധുവായ റസിഡൻസി രേഖകൾ ഉള്ള പ്രവാസികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ കുവൈറ്റിലേക്ക് മടങ്ങി എത്താം എന്നിരിക്കെ,കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ പ്രവാസികള്‍ അപ്ലോഡ് ചെയ്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പരിശോധന പുരോഗമിക്കുന്നു. 73,000 ത്തോളം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തിട്ടുള്ളതിൽ 18,000 സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു. അതേസമയം പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ കാരണങ്ങളാല്‍ തള്ളിക്കളഞ്ഞതായാണ് വിവരം.സാങ്കേതിക കാരണങ്ങള്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട അപൂര്‍ണമായ ഡാറ്റ, ക്യുആര്‍ കോഡിന്റെ അഭാവം തുടങ്ങിയവയാണ് സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിക്കളയാന്‍ കാരണം.അതേസമയം, സാങ്കേതിക സമിതിയില്‍ നിന്നുള്ള ശുപാര്‍ശകള്‍ പഠിച്ച ശേഷം, വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ കുവൈറ്റിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ആവശ്യമായ എല്ലാ നടപടികളെക്കുറിച്ചും ഈയാഴ്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.