കുവൈത്ത് സിറ്റി : കുവൈത്തിലെ തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ സന്ദർശിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്. പരിക്കേറ്റ് ജാബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരെ അദ്ദേഹം കണ്ടു. ഇന്ത്യൻ സർക്കാരിൻ്റെ എല്ലാ സഹായവും മന്ത്രി ഉറപ്പ് നൽകി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവരെ കാണുന്നതിനുമായാണ് മന്ത്രി കുവൈറ്റിലെത്തിയത്.






























