ദസ്മാനിൽ ടിക്കറ്റ് രഹിത പാർക്കിംഗ് ലോട്ട് പ്രവർത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പബ്ലിക് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനി ടിക്കറ്റില്ലാതെ ആദ്യ പാർക്കിംഗ് ആരംഭിച്ചതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.

കുവൈറ്റിലെ ഏറ്റവും വലിയ കാർ പാർക്കുകളിലൊന്നായ ഡാസ്മാൻ കാർ പാർക്ക് പ്രോജക്റ്റിന്റെ  സ്മാർട്ട് പാർക്കിംഗ് സ്ഥലങ്ങളിൽ ഒന്നാണ്.  വാണിജ്യ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു എന്നതും പ്രത്യേകതയാണ്,

വാണിജ്യ ടവറുകളുടെ തിരക്കേറിയ പ്രദേശത്ത് അനുഭവപ്പെടുന്ന ഗതാഗത പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ഇത്  സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എൻട്രി, എക്‌സിറ്റ് സംവിധാനങ്ങൾ ആധുനികമാണ്.

കുവൈറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ പാർക്കിംഗ് ലോട്ടാണ് കമ്പനിക്ക് ലഭിച്ചതെന്നും ടിക്കറ്റ് നൽകാതെ തന്നെ ഉപഭോക്താക്കൾക്ക് പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും മുനിസിപ്പൽ കൗൺസിൽ പാർക്കിംഗ് സൗകര്യമൊരുക്കുമെന്നും പബ്ലിക് യൂട്ടിലിറ്റീസ് സിഇഒ, എഞ്ചി. സാലിഹ് അൽ-ഒത്മാൻ പറഞ്ഞു. കൂടാതെ ഇവിടെ കാറുകളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കും വിധമാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ സുരക്ഷ നൽകുന്നതിനായി പാർക്കിംഗ് ലോട്ടിൽ സുരക്ഷാ ഉപകരണങ്ങളും കാറിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്നതിനുള്ള നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അൽ-ഉത്മാൻ ചൂണ്ടിക്കാട്ടി.