കോവിഡ് 19: കുവൈറ്റിൽ 55 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 910

കുവൈറ്റ്: കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. ഇതിൽ നിലവിൽ 798 പേരാണ് ചികിത്സയിൽ തുടരുന്നത്. 111 പേർ രോഗമുക്തരായിട്ടുണ്ട്….

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 36 ഇന്ത്യക്കാർ ഉള്‍പ്പെടെ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേര്‍ക്ക് രോഗം പകർന്നതെങ്ങനെയെന്ന് അന്വേഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു.