റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ജൗഹർ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. ബേക്കറി കമ്പനിയിൽ സെയിൽസ്മാനായ ജൗഹർ ഓടിച്ചിരുന്ന മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു.

അൽഖർജ് റോഡിലുണ്ടായ അപകടത്തിൽ യുവാവ് തത്ക്ഷണം മരിച്ചു. നാല് മാസം മുമ്പാണ് ജൗഹർ സൗദിയിലെത്തിയത്. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങൾ: ജംസീർ, ജന്നത്ത്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും