ഡാൻസ് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമായി ഒരുപാട് പേര് കാണും എന്നാൽ ഏവരെയും ഞെട്ടിക്കുന്ന ഒരു മാസ് ലെവൽ ഡാൻസ് കണ്ടാലോ. ലീഡ് ഡാൻസർ അറ്റ്ലസ്, ഒപ്പം കൂട്ടായി സ്പോട്ടും ഹാൻഡിലുമുണ്ട് . ബോസ്റ്റൺ ഡൈനാമിക്സ് പുറത്തിറക്കിയ പുതിയ വീഡിയോ ഏതൊരു അരസികനെ പോലും അല്പനേരത്തേക്കെങ്കിലും ഒന്നു പിടിച്ചിരുത്തും , വീഡിയോ കണ്ടിട്ട് ബാക്കി വിശേഷങ്ങൾ ആകാം
എത്ര തന്മയത്വത്തോടെയാണ് മനുഷ്യരെപ്പോലെ അററ്ലസ് മുൻ കാമുകിയെ ഓർത്ത് ചുവടുകൾ വയ്ക്കുന്നത്. ചങ്കിന് കൂട്ടായി ഒപ്പം കൂടി മറ്റുള്ളവരും.
ഈ സംഭവിച്ചത് ചരിത്രത്തിലേക്കുള്ള വലിയ ഒരു കാൽവെപ്പ് തന്നെയാണ്. ഒരു പറ്റം മനുഷ്യരുടെ അശ്രാന്തപരിശ്രമത്തിൻ്റെ ഫലം. അതിവിദഗ്ധമായി എഴുതപ്പെട്ട കോഡുകൾ ആണ് താളത്തിനൊപ്പം ചുവട് പിഴക്കാതെയുള്ള ആ നൃത്തത്തിന് ആധാരം. ഡാൻസ് ഗ്രൂപ്പിൽ രണ്ട് ഹ്യൂമനോയിഡ് അറ്റ്ലസ് റോബോട്ടുകളും, സ്പോട്ട് എന്ന് പേരുള്ള നാല് കാലുകളുള്ള മഞ്ഞ റോബോട്ടും ഒട്ടകപ്പക്ഷിയെപ്പോലെ ഇരിക്കുന്ന ഹാൻഡിൽ റോബോട്ടുമാണ് ഉള്ളത്.
വെയർഹൗസുകളിൽ വിലയ ബോക്സുകൾ നീക്കുന്നതിനായി സൃഷ്‌ടിച്ചതാണ് ഹാൻഡിലിനെ.
ഹ്യൂമനോയിഡ് അറ്റ്ലസ് റോബോട്ടുകളുടെ
2018, 2019 വർഷങ്ങളിൽ ഇറങ്ങിയ “പാർക്കർ അറ്റ്ലസ്” വീഡിയോകളിൽ റോബോട്ട് തടസ്സങ്ങളെ മറികടന്ന് കുതിച്ചുചാട്ടം നടത്തുന്നത് കാണാം. വെറും ഒരു വർഷം കൊണ്ടാണ് ഈ ഹ്യൂമനോയ്ഡ് ബോട്ടുകൾ നൃത്തചുവടുകളിലേക്ക് അപ്ഗ്രേഡ് ആയത്. ഈ മാറ്റം വാണിജ്യ വിൽപ്പനയിലേക്കുള്ള കമ്പനിയുടെ നടപടികളെ പ്രതിഫലിപ്പിച്ചേക്കാം, കാരണം സ്പോട്ട് കഴിഞ്ഞ ജൂണിൽ 75,000 ഡോളറിന് വിപണിയിലെത്തിയിരുന്നു.
രക്ഷാദൗത്യം ,അപകടകരമായ പ്രദേശങ്ങൾ പരിശോധിക്കുക, വസ്തുക്കൾ വഹിക്കുക, സ്വപ്രേരിതമായി ഡാറ്റ ശേഖരിക്കുക തുടങ്ങിയ ജോലികൾക്കായാണ് ഹ്യൂമനോയിഡ് റോബോട്ടുകളെ നിർമ്മിച്ചിരിക്കുന്നത്