നുഴഞ്ഞുകയറ്റം നേരിടാൻ തീര സുരക്ഷാനിയമം ശക്തിപ്പെടുത്തും

കുവൈത്ത് സിറ്റി: അനധികൃത കടന്നുകയറ്റം തടയുന്നതിനായി രാജ്യത്തെ തീര സുരക്ഷാ നിയമം ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തമർ അൽ സബ. കടൽമാർഗം രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഇറാനിയൻ സ്വദേശികളെ പിടികൂടി ഒരാഴ്ചയ്ക്കകമാണ് പുതിയ തീരുമാനം. സുരക്ഷാ പോരായ്മകളും തന്മൂലമുണ്ടാകുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഇനി ഒരിക്കൽ കൂടി ആവർത്തിക്കാൻ ഇടവരരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.തെക്കൻ നാവികത്താവളം സന്ദർശിക്കുന്നതിനിടയിൽ പ്രസ്താവനയിൽ ഷെയ്ഖ് തമർ അൽ സബ വ്യക്തമാക്കി.
നുഴഞ്ഞുകയറ്റം തടയുന്നതിന് ആധുനിക ടെലികോം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ഇതുസംബന്ധിച്ച് ഹൗസിംഗ് ആൻഡ് സ്റ്റേറ്റ് സർവീസസ് മന്ത്രി ഡോ. അബ്ദുള്ള മറാഫിയുമായി അഭ്യന്തര മന്ത്രി ശൈഖ് അൽ സബ ചർച്ച നടത്തി.