കുവൈത്ത് പാസ്‌പോർട്ടിന്റെ 60-ാം വാർഷികം

കുവൈത്ത് സിറ്റി:  കുവൈത്ത് പാസ്‌പോർട്ട് ഇറക്കിയതിന്റെ 60-ാം വാർഷികമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച്ച . അന്തരിച്ച അമീർ ഷെയ്ഖ് അബ്ദുല്ല അൽ-സലേം അൽ-സബാഹി ൻ്റെ ഭരണകാലത്ത്  സുപ്രധാന പരമാധികാര രേഖ നിയമം 11 (1962) അംഗീകരിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന് അടുത്ത വർഷം പാസ്പോർട്ട് ഇഷ്യൂ ചെയ്തത് ചരിത്രപരമായ നേട്ടമായിരുന്നു. എല്ലാ മേഖലകളിലും നവോത്ഥാനം, നിർമ്മാണം, വികസനം എന്നിവ അടയാളപ്പെടുത്തിയ ഒരു പുതിയ ചരിത്ര യുഗത്തിന് അത് വഴിതുറന്നു.

കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പാസ്‌പോർട്ട് ആധുനികവൽക്കരണത്തിന്റെ നിരവധി ഘട്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്, അത് നിലവിലെ അത്യാധുനിക രൂപത്തിലേക്ക് എത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് ഡെപ്യൂട്ടി ഡയറക്ടർ കോ.മുഹമ്മദ് അൽ-ഖേദർ പറഞ്ഞു.

2018ൽ  പുറത്തിറക്കിയ  ബയോമെട്രിക് പാസ്‌പോർട്ട് അല്ലെങ്കിൽ ഇ-പാസ്‌പോർട്ട് ലോക സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അറബ് മേഖലയിലെ ഏറ്റവും പുതിയ പാസ്‌പോർട്ടുകളിൽ ഒന്നാണ്, എന്ന്അദ്ദേഹം പറഞ്ഞു.

ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് അനുസരിച്ച്, കുവൈറ്റ് പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ടുകളിൽ 56-ാം സ്ഥാനത്തും അറബ് സ്‌കെയിലിൽ മൂന്നാം സ്ഥാനത്തുമാണ് എന്നും അദ്ദേഹം പറഞ്ഞു.