കൊല്ലം:റാപ്പർ വേടൻെറെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ, കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധുവിനെതിരെ കിഴക്കേക്കല്ലട പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ നൽകിയ പരാതിയാണ് കേസ്. ഭാരതീയ ന്യായസംഹിത 153 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വേടൻ സമൂഹത്തിൽ ജാതി ഭീകരവാദം പ്രചരിപ്പിച്ചുവെന്നും വികടന വാദങ്ങൾ പ്രോത്സാഹിപ്പിച്ചുവെന്നും ശ്യാം മോഹൻ ആരോപിച്ചു.മധു സാമൂഹ്യ വിദ്വേഷം പടർത്താൻ ശ്രമിച്ചുവെന്നും,വേടന്റെ പരിപാടിയിൽ ജാതി വിവേചനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങൾ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു