ആലപ്പുഴ: ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നൽകിയ പരാതിയെ തുടർന്നാണ് ആലപ്പുഴ വനിത പൊലീസ് നടപടി എടുത്തത് .പരാതിയിൽ, രോഹിത്ത് സഹോദരിക്കും അമ്മയ്ക്കും ദേഹോപദ്രവം ഏൽപ്പിച്ചതായി ആരോപിച്ചിരിക്കുന്നു.
ഇതുപോലെ, സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന വീഡിയോകൾ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രോഹിത്ത് ഇട്ടിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ദേഹോപദ്രവം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായതുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്






























