സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും

0
109

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത കാലവർഷം തുടരുന്നു. ഒറ്റപ്പെട്ട അതിതീവ്ര മഴയോടെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

പാലക്കാട്, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രാബല്യത്തിൽ ഉണ്ട്.

അടുത്ത അഞ്ചു ദിവസം പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കേരളത്തിൽ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദവും ഒഡിഷ തീരത്തിന് സമീപം ഉണ്ടായ മറ്റൊരു ന്യുനമർദ്ദവും കാരണം മെയ് 27 മുതൽ 31 വരെ സംസ്ഥാനത്ത് വ്യാപകമായ അതിശക്ത മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.