റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി വീട്ടമ്മ ദമ്മാമിൽ നിര്യാതയായി. എറണാകുളം പാലാരിവട്ടം പല്ലിശ്ശേരി റോഡ് സ്വദേശി, ചക്കാലക്കൽ വയോള, സൂസി ഫ്രാൻസിസ് ചക്കാലക്കൽ (62) ആണ് മരിച്ചത്. രോഗബാധിതയായി റാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു. ഭർത്താവ് ഫ്രാൻസീസ് ജോർജ്ജ് ദമ്മാമിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. മക്കൾ: രശ്മി റീറ്റ ഫ്രാൻസിസ്, രേഷ്മ ഫിലോമിന ഫ്രാൻസിസ്.