ഓട്ടോ ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദിച്ച യുവതിക് എതിരെ കേസ്

0
43

ബാംഗ്ലൂർ:ഓട്ടോ ഡ്രൈവറെ മർദിച്ച യുവതിയെതിരെ പോലീസ് കേസെടുത്തു. ബിഹാർ സ്വദേശിയായ പംഖുരി മിശ്ര (28) ആണ് പ്രതി. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, യുവതി ഓട്ടോ ഡ്രൈവറെ തുടർച്ചയായി അടിക്കുന്ന ദൃശ്യങ്ങൾ കാണാം.

ഓട്ടോ ഡ്രൈവർ ലോകേഷ് ആണ് പരാതി നൽകിയത്. മിശ്രയും അവരുടെ ഭർത്താവും സഞ്ചരിച്ച കാറിന് ഓട്ടോയുമായി ഇടിച്ചുവെന്നും, ഇതിനെക്കുറിച്ച് ചോദിക്കാൻ ചെന്നപ്പോഴാണ് യുവതി തന്നെ മർദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുവതിയുടെ വാദം, ഓട്ടോ ഡ്രൈവർ തന്നോട് അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനാലാണ് താൻ ഇങ്ങനെ പ്രതികരിച്ചതെന്നാണ്.