തിരുവനന്തപുരം : ദേവകി വാര്യർ സാഹിത്യ പുരസ്കാരം എ ജി ഒലീന, ലേഖ നരേന്ദ്രൻ, രാഹുൽ, എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.ദേവകിവാര്യർ സ്മാരക സാഹിത്യ പുരസ്കാരം ഗവേഷക വിദ്യാർത്ഥിയായ എ ഷഹന ( മലപ്പുറം)12000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം, ദിവ്യ റിനീഷ് ( കണ്ണൂർ) ആതിരവിജയൻ( പത്തനംതിട്ട) എന്നിവർ പ്രോത്സാഹന സമ്മാനം 7000 രൂപയും പ്രഖ്യാപിച്ചു.
ദേവകി വാര്യർ ശ്രീശക്തികരണം പഠനകേന്ദ്രം ഈ വർഷം ‘ ഫേസ്ബുക്ക് ‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചെറുകഥ മത്സരം നടത്തിയത്. 116 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രസിഡന്റ് ടി രാധാമണി, സെക്രട്ടറി ലതാ വാര്യർ എന്നിവർ ചെറുകഥ വിജയികളെയും പ്രഖ്യാപിച്ചു.
ദേവകി വാര്യരുടെ ജന്മദിനമായ 2025 ജൂൺ 12ന് വൈകീട്ട് മൂന്നുമണിക്ക് സത്യൻ സ്മാരകത്തിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് പുരസ്കാരം നിർവഹിക്കും. പ്രശസ്ത എഴുത്തുകാരി ചന്ദ്രമതി മുഖ്യാതിഥിയാവും.