വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു

0
59
VS

കുവൈറ്റ്‌ സിറ്റി : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ഹരിത രാഷ്ട്രീയത്തിന് മുഖം നൽകിയ നേതാവായിരുന്നു വി.എസ്. പ്രസംഗത്തിനുമുമ്പായി വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ച് കുറിപ്പുകള്‍ തയ്യാറാക്കി മാത്രമേ അദ്ദേഹം പത്രസമ്മേളനങ്ങൾക്ക് നേരെത്തിയിരുന്നുള്ളൂ. കൈയേറ്റത്തിനെതിരെയും പരിസ്ഥിതി നാശത്തിനെതിരെയും ഉന്നയിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ മലയാള മനസ്സിൽ എന്നും പ്രതിധ്വനിക്കും എന്ന് പ്രസ് ക്ലബ് അനുശോചന കുറിപ്പിൽ പറഞ്ഞു.