കുവൈറ്റ് സിറ്റി : കേരളത്തിന്റെ സമാധാന അന്തരീക്ഷവും, മത സൗഹാർദവും തകർക്കുന്ന രീതിയിലുള്ള വെള്ളാപ്പള്ളിയുടെ നിരന്തരമായ വിദ്വേഷ പരാമർശങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ ഇനിയും അമാന്തം കാണിക്കരുതെന്ന് കുവൈത്ത് കേരളം ഇസ്ലാഹീ സെന്റർ കേന്ദ്ര സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വർഗീയകതക്ക് തീപിടിച്ചാൽ അതിൽ കത്തിയെരിയുന്നത് ഏതെങ്കിലും ഒരു വിഭാഗമായിരിക്കില്ല. വർഗ്ഗീയ വിഷ പ്രചാരകരെ നിലക്ക് നിർത്താനും നിയന്ത്രിക്കാനും തയ്യാറായില്ലെങ്കിൽ അത് കാരണമായി ഉണ്ടാകുന്ന പ്രത്യാ ഘാതങ്ങൾക്ക് ഭരണ കൂടവും ഉത്തരവാദികളായിരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു . വർഗീയ വിദ്വേഷ പ്രസംഗത്തിൽ വിചാരണ ചെയ്യപ്പെടുക അത് നടത്തിയ വ്യക്തി മാത്രമായിരിക്കില്ല. അവരുടെ സമുദായം കൂടിയാണ്. അതിനെ നിയന്ത്രിക്കേണ്ട ഭരണകൂടത്തിന്റെ നിലപാട് കൂടി ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടും. വോട്ട് ബേങ്ക് ലക്ഷ്യമാക്കി ഇത്തരം വർഗ്ഗീയ പരാമർശങ്ങൾക്ക് പിന്തുണയും ഊർജ്ജവും നൽകുന്നവർ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്‌ന്റെയും പേര് പറഞ് ജങ്ങളെ പരിഹസ്യമാക്കുയാണ് ചെയ്യുന്നത് എന്നത് കേരളം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Home Kuwait Associations വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളിക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ