സൗദിയിൽ ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിന് തീപിടിച്ചു; 42 മരണം

0
128

റിയാദ് : സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിന് തീപിടിച്ചു. സംഭവത്തിൽ 42 പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. മരിച്ച എല്ലാവരും ഇന്ത്യക്കാരാണ്. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർത്ഥാടകരാണ് ഇവർ. തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 1. 30നാണ് അപകടം ഉണ്ടായത്. ബസ്സിൽ 20 സ്ത്രീകളും 11 കുട്ടികളും ഉണ്ടായിരുന്നതാണ് ലഭിക്കുന്ന വിവരം. ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും കത്തിയമർന്നു.