കുവൈത്തിലെ ബാങ്കുകൾ മുൻകരുതൽ നടപടികൾ ശക്തമാക്കി; ഹെഡ്‌ക്വാർട്ടേഴ്സ് താൽക്കാലികമായി അടച്ചിടും

0
23

കുവൈത്ത് സിറ്റി : നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ ചില ബാങ്കുകൾ മുൻകരുതൽ നടപടികൾ ശക്തമാക്കി. ശാഖകളുടെ പ്രവർത്തനത്തിൽ താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും, ഉപഭോക്തൃ സേവനത്തിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ബാങ്കുകൾ വ്യക്തമാക്കി.
സുരക്ഷയും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിനായി ബാങ്കുകളുടെ ഹെഡ്‌ക്വാർട്ടേഴ്സ് ഇന്ന് (ബുധൻ) ഏപ്രിൽ 1-നും നാളെ (വ്യാഴം) ഏപ്രിൽ 2, 2026-നും മാത്രമായി അടച്ചിടുന്നതായി അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രാദേശിക ശാഖകൾ, എ.ടി.എം. ശൃംഖല, ഇലക്ട്രോണിക് ബാങ്കിംഗ് സംവിധാനങ്ങൾ എന്നിവ വഴി എല്ലാ സേവനങ്ങളും  ലഭ്യമാകുമെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ബാങ്കിംഗ് സേവനം നൽകുന്നതിൽ തങ്ങൾ പ്രതിബദ്ധരാണെന്നും ബാങ്കുകൾ പ്രസ്താവനയിൽ അറിയിച്ചു.