കുവൈത്തിൽ മിസൈൽ-ഡ്രോൺ ആക്രമണശ്രമം; സൈറണുകൾ മൊബൈൽ അലേർട്ടുകൾ സജീവമാക്കി

0
7

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു. സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ, അവ എയർ ഡിഫൻസ് സംവിധാനങ്ങൾ ആക്രമണങ്ങൾ തടയുന്നതിനിടെ ഉണ്ടാകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ ഏജൻസികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.