ടെഹ്റാന്: വിദേശ നയങ്ങളില്‍ മാറ്റം വരുത്തി പ്രശ്നങ്ങള്‍ക്ക് പ്രാദേശിക സഖ്യമെന്ന പരിഹാരത്തില്‍ എത്താന്‍ സൗദി അറേബ്യ തയാറാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഇറാന് വക്താവ് സയിദ് കാതിബ്സ്ദേ.
പ്രാദേശിക പ്രശ്നങ്ങള്‍ സംബന്ധിച്ച് അയല്‍ രാജ്യങ്ങള്‍ പൊതുവായ ധാരണയില്‍ എത്തണമെന്നതാണ് ഇറാന്റെ നയമെന്നും ഇത്തരം ധാരണകളിലൂടെ പ്രദേശത്തെ ഭരണം സുഗമമാക്കുന്ന സുരക്ഷാ സംവിധാനം ഒരുക്കാന്‍ സഹായിക്കുമെന്നും സയിദ് കാതിബ്സ്ദേ പറഞ്ഞു.
സൗദിക്ക് ചില വിഷയങ്ങളില്‍ ആശങ്കയുണ്ടായേക്കാമെന്നും അത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ടതുണ്ടെന്നും പറഞ്ഞ ഇറാനിയന്‍ വക്താവ് അതിന്റെ ഭാഗമായാണ് ഹോര്‍മുസ് സമാധാന ശ്രമത്തിന് മുതിരുന്നതെന്നും അറിയിച്ചു.
കരാറുകള്‍ പാലിക്കാന്‍ ഇറാന് തയാറാകുന്നില്ലെന്നും പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ചര്‍ച്ചകള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാന് വക്താവ് സയിദ് കാതിബ്സ്ദേയുടെ പ്രതികരണം