അബ്ബാസിയയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

0
252
കുവൈത്തിലെ അബ്ബാസിയയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ  .    കണ്ണൂർ സ്വദേശി സൂരജ്  പെരുമ്പാവൂർ മണ്ണൂർ സ്വദേശി  ബിൻസി എന്നിവരാണ്  മരണപ്പെട്ടത് . പരസ്പരമുള്ള വാക്കു തർക്കത്തിനിടയിൽ  അബ്ബാസിയയിലെ താമസ സ്ഥലത്തു കുത്തേറ്റു  മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്നലെ രണ്ടു പേരും ജോലിക്കു പോയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു  .  വാക്കു തർക്കത്തിനിടയിൽ പരസ്പരം കുറ്റിയതാണെന്നാണ് പ്രാഥമിക വിവരം. ചില ശബ്ദങ്ങൾ ഇവരുടെ ഫ്‌ളാറ്റിൽ നിന്ന് കേട്ടതായി അയൽവാസികൾ പറയുന്നുണ്ട്.   അബ്ബാസിയ സ്വാദ് റെസ്റ്റാറ്റാന്റിനടുത്താണ് ഇവരുടെ ഫ്ലാറ്റ് . ആരോഗ്യ മന്ത്രാലയത്തിൻ  കീഴിൽ നഴ്സുമാരായി ജോലി  ചെയ്യുകയാണ് ഇരുവരും , സൂരജ് ജാബിർ ഹോസ്പിറ്റലിലും ബെൻസി മിനിസ്ട്രി ഓഫ് ഡിഫെൻസിലും  ആയിരുന്നു ജോലി ചെയ്തിരുന്നത് . ആസ്ട്രേലിയയിലേക്കു  പോകാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ നാട്ടിലാക്കി  കഴിഞ്ഞ ദിവസമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത് . പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.