കൊച്ചി : പുലിപ്പല്ല് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വേടന് പെരുമ്പാവൂര്‍ സിജെഎം കോടതി ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യ കുറ്റം സ്ഥിരീകരിക്കാനാവില്ലെന്നും വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണെന്ന് ഇതുവരെ തെളിയിക്കാനായില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ രേഖപ്പെടുത്തി. സമാന കുറ്റകൃത്യങ്ങളിൽ വേടൻ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്ന നിരീക്ഷണവും കോടതി ചേർത്തു. അതേസമയം വേടന്റെ അറസ്റ്റിനെതിരെയുള്ള ചർച്ചകൾ “ദൗർഭാഗ്യകരം” എന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊതുജന വികാരം പരിഗണിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.





























