പൊതുമാപ്പ്; ഏകദേശം 1,080 തടവുകാർക്ക് പ്രയോജനം ലഭിക്കും

0
102

61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് അമീർ തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ചിരുന്നു.  സെൻട്രൽ ജയിലിലെ 1080 തടവുകാർക്കാണ് ഇത് പ്രയോജനപ്പെടുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 530 തടവുകാർക്ക് പിഴ തിരികെ നൽകുകയും, 200 പേരെ ഉടൻ മോചിപ്പിക്കുകയും ചെയ്യും ,70 കുവൈറ്റികളും 130 താമസക്കാരും ഉൾപ്പെടെയാണിത്.  ബുധനാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. പൊതുമാപ്പിന്റെ പരിധിയിൽ വരുന്നവരെ ഉടൻ മോചിപ്പിക്കും.