‘പെരിയാറെ ജാതിവത്കരിക്കാൻ ശ്രമം’; വിജയ്

0
121

ചെന്നൈ:തമിഴ്നാട്ടിന്റെ സ്വന്തം പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കേണ്ടതുണ്ടെന്നും തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ശക്തമായി പ്രതികരിച്ചു. പരീക്ഷകളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ ആദരിച്ച ഒരു ചടങ്ങിൽ വച്ചായിരുന്നു ജാതീയതയ്ക്കെതിരെ നിലപാട് ഉറച്ചുനിർത്തിയത്.

സിവിൽ സർവീസ് പ്രാഥമിക പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത കാര്യം ചൂണ്ടിക്കാട്ടിയ വിജയ്, പെരിയാറെ ജാതിവത്കരിക്കാൻ ശ്രമം നടക്കുകയാണ്. പ്രിലിമിനറി പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവം നമ്മൾ കണ്ടു. ഈ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം എന്നും ജാതി ചിന്തകളെ മാറ്റി നിർത്തണം എന്ന് ഊന്നിപ്പറഞ്ഞു.

അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരും പണത്തിന് വോട്ട് ചെയ്യരുതെന്നും വിജയ് ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവരും. അതെല്ലാം നിങ്ങളുടെ കയ്യിൽ നിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും വാങ്ങരുത്  എന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു.

കുട്ടികളുടെ മനസ്സിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കേണ്ടതിന്റെ അടിയന്തരാവശ്യം എടുത്തുപറഞ്ഞ വിജയ്, ജനാധിപത്യം നിലനിൽക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യവും സമത്വവും സാധ്യമാകൂ. അഴിമതിയുടെ കറ പുരളാത്തവർക്ക് മാത്രം തിരഞ്ഞെടുപ്പിൽ വോട്ട് ചെയാനും വിജയ് ആഹ്വാനം ചെയ്തു.