ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ചു

സൗദി അറേബ്യയിലെ ജിദ്ദയിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡൻകി’യുടെ ചിത്രീകരണം പൂർത്തിയാക്കിയ ഷാരൂഖ് ഖാൻ, വിശുദ്ധ ഭൂമിയിൽ എത്തി ഉംറ നിർവഹിച്ചു. വെള്ള വസ്ത്രവും ഫേസ് മാസ്കും ധരിച്ച് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന ഷാറൂഖാന്റെ വീഡിയോ ആണ് ട്വിറ്ററിൽ വൈറലായത്.ആരാധകർ അദ്ദേഹത്തെ വളയുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നുമുണ്ട്.

‘ഡങ്കി’യുടെ റാപ്-അപ്പിനെക്കുറിച്ച് ഖാൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിരുന്നു. ലോകമെമ്പാടുമുള്ള ആരാധക ആശംസകൾ നേരുന്നു ഇതിൽ നിരവധിപേർ ഉംറ ചെയ്യാൻ നിർദ്ദേശിച്ചു. അദ്ദേഹം മക്കയിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയായിരുന്നു. ഈ നിർദ്ദേശം ഉൾക്കൊണ്ട് അദ്ദേഹം ഉംറ നിർവഹിച്ചതിന്റെ വാർത്തയും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

” നിങ്ങൾ ഉംറ നിർവഹിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങൾ അത് ചെയ്യണമെന്നത് ഹൃദയംഗമമായ ആഗ്രഹമായിരുന്നു… നിങ്ങളുടെ എല്ലാ ദുആകളും ഇബാദത്തും അല്ലാഹു സ്വീകരിക്കട്ടെ… ആമീൻ വളരെ വൈകാരികമായി തോന്നുന്നു,” ഒരു ആരാധകൻ എഴുതി.