തിരുവനന്തപുരം : മലയാളത്തിലെ പ്രശസ്തകവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഥമ നോവൽ പുറത്തിറങ്ങുന്നു.

ഹിരണ്യം എന്നു പേരിട്ട നോവൽ അടുത്ത ആഴ്ചയാണ് പുറത്തിറങ്ങുന്നത്. 44 വര്ഷങ്ങള്ക്കു മുൻപ് കൗമാരകാലങ്ങളിൽ ദുർമന്ത്രവാദം പഠിക്കാനായി പരിശ്രമിച്ചിരുന്നു കാലത്ത് രചിച്ച കൃതിയാണ് ഇതെന്ന് അദ്ദേഹംപറയുന്നു. തങ്ങളുടെ പ്രിയകവിയുടെ ആദ്യ നോവലിനെ വലിയ പ്രതീക്ഷയോടെയാണ് സാഹിത്യപ്രേമികൾ കാത്തിരിക്കുന്നത്.

യു.കെ കുമാരൻ പത്രാധിപരായിരുന്ന വീക്ഷണം വാരികയിൽ മുൻപ്പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ് ഇപ്പോൾ പുസ്തകരൂപത്തിൽ ഇറങ്ങുന്നത്. ഡി.സി ബുക്ക്സ് ആണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.