ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും

0
51

ഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കാൻ ബിഎസ്എഫ് തീരുമാനിച്ചു. അട്ടാരി, ഹുസൈനിവാല, സദ്കി എന്നീ അതിർത്തി പ്രദേശങ്ങളിൽ ഇന്നുമുതൽ ഈ പ്രതീകാത്മക ചടങ്ങ് വീണ്ടും ആരംഭിക്കും. ഇന്നത്തെ ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും, നാളെ മുതൽ പൊതുജനത്തിന് അനുമതി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ മാറ്റം വരുത്തിയത്. ചടങ്ങിനിടയിൽ ഗേറ്റുകൾ അടയ്ക്കുകയും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തുകയും ചെയ്തിരുന്നു. വാഗ-അട്ടാരി അതിർത്തിയിൽ ദിവസവും സൂര്യാസ്തമയ സമയത്ത് നടക്കുന്ന ഈ പതാകാ ഇറക്കൽ ചടങ്ങ് ഇപ്പോൾ വീണ്ടും ആരംഭിക്കുന്നു. ഇന്ത്യ-പാകിസ്താൻ തമ്മിലുള്ള സംഘർഷങ്ങൾ ശമിച്ചതോടെ ഇരുപക്ഷവും വെടിനിരത്തൽ പാലിക്കുന്ന സാഹചര്യത്തിലാണ് ഈ പുനരാരംഭം.